ന്യൂദല്‍ഹി: സ്ഥാനമൊഴിയാന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന് സാവകാശം തേടിയതായി അറിയുന്നു. നാരായണന് രാജിവെയ്ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിന് കൂടുതല്‍ സമയം ചോദിച്ചതായും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളാണ് ഇന്നലെ വെളിപ്പെടുത്തിയത്. ആഭ്യന്തരമന്ത്രാലയത്തിന് ഇതുസംബന്ധിച്ച് നാരായണനില്‍നിന്ന് കത്ത് ലഭിച്ചിട്ടുണ്ട്.
നാഗാലാന്റ് ഗവര്‍ണര്‍ അശ്വിനി കുമാറും രാജിവെയ്ക്കാന്‍ തയ്യാറാണെന്നാണ് സൂചന. “എന്നോടാരും രാജി ആവശ്യപ്പെട്ടിട്ടില്ല. ഉത്തരവ് വന്നാല്‍ അതനുസരിക്കും” രാജ്നാഥ് സിംഗിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അശ്വിനി കുമാര്‍. സിബിഐ ഡയറക്ടറായിരുന്നു അശ്വിനി കുമാറിനെ യുപിഎ സര്‍ക്കാരാണ് കഴിഞ്ഞവര്‍ഷം ഗവര്‍ണര്‍ പദവിയില്‍ നിയമിച്ചത്.
മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനും തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യയും രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് സ്ഥാനത്ത് തുടര്‍ന്നേക്കുമെന്നാണ് അറിയുന്നത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍. ജോഷിയും ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്തും ഇതിനകം രാജിവച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: