തിരുവനന്തപുരം: വനം ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയിരിക്കുന്ന ഇഎഫ്എല്‍ നിയമത്തില്‍ വീണ്ടും ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 467 കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. അത് എത്രയും വേഗം തീര്‍പ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. നിയമം ഭേദഗതി ചെയ്യുമ്പോള്‍ ഈ യോഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കും.
വനങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് വിവിധ കര്‍മ പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. വന്യജീവികളുടെ എണ്ണം വര്‍ധിച്ചതിനനുസരിച്ച് അവര്‍ക്കുകൂടി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ആവശ്യമാണ്.
ഔഷധ സസ്യങ്ങളും ഏഴിനം മരങ്ങളും ഉള്‍പെടുത്തി വീടുകളില്‍ കുട്ടിവനം ഉണ്ടാക്കുന്നതിനുള്ള പദ്ധതി ആരംഭിക്കും. നല്ല നിലയില്‍ ഇത് പ്രാവര്‍ത്തികമാക്കുന്നവര്‍ക്ക് ജില്ലാസംസ്ഥാന തലങ്ങളില്‍ അവാര്‍ഡ് നല്‍കും. കരുണാ എസ്റ്റേറ്റിന്റെ കാര്യത്തില്‍ എന്‍ഒസി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ ആറ് വകുപ്പുകളിലെ എട്ട് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് എടുത്ത തീരുമാനമാണ്. ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിന് മൂന്ന് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും.
കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരവ് ചെലവ് അന്തരം 78 കോടി രൂപയാണെന്ന് മന്ത്രി അറിയിച്ചു. 2008 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ചുവരെയുള്ള കാലയളവില്‍ 665.50 കോടി രൂപ സര്‍ക്കാര്‍ വായ്പയായി ലഭിച്ചിട്ടുണ്ട്. ഈ തുക മൂലധന നിക്ഷേപമാക്കി മാറ്റുന്ന പദ്ധതി പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ കൊറിയര്‍ സര്‍വ്വീസ് തുടങ്ങുന്നത് സംബന്ധിച്ച പഠനം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. കോര്‍പ്പറേഷന്റെ സര്‍വീസ് ഇതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്കായി കൊറിയര്‍ സര്‍വീസ് ലൈസന്‍സികളെ കണ്ടെത്താന്‍ 2007 ലും 2011 ലും ടെണ്ടര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ 2011 ലെ ടെണ്ടറില്‍ യോഗ്യതനേടിയവര്ക്കു കൊറിയര്‍ സര്‍വീസ് നടത്തുന്നതിനുള്ള വിഭവശേഷിയില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു നടപടികള്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. 2011-12 സാമ്പത്തികവര്‍ഷത്തെ കണക്കനുസരിച്ചു കെഎസ്ആര്‍ടിസിയുടെ ആസ്തി 793,68,10,250 രൂപയാണ്. സംസ്ഥാനത്താകെ 172.36 ഹെക്ടര്‍ സ്ഥലം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുണ്ട്. സംസ്ഥാനത്തിനു പുറത്ത് നാഗര്‍കോവിലില്‍ 13.23 സെന്റ് സ്ഥലവുമുണ്ട്. 2011-12ലെ കണക്കനുസരിച്ച് വാടകയിനത്തില്‍ 6,57,22,154 രൂപ കോര്‍പ്പറേഷനു ലഭിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു കെഎസ്ആര്‍ടിസി സര്‍വീസും സ്ഥിരമായി നിര്‍ത്തലാക്കിയിട്ടില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 5257 സര്‍വീസുകളാണു നടത്തിയിരുന്നത്. 386 സര്‍വീസുകള്‍ പുതുതായി ആരംഭിച്ച് 5643 സര്‍വീസുകളായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മോട്ടോര്‍ വാഹന പരിശോധനയിലൂടെ കഴിഞ്ഞ മാസം 10,90,79,689 രൂപ ലഭിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. ഏപ്രിലില്‍ 11.46 കോടിയും മാര്‍ച്ചില്‍ 21.21 കോടി രൂപയും ലഭിച്ചു. സംസ്ഥാനത്ത് 2658 ്രെഡെവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ തലസ്ഥാന ജില്ലയിലാണ331. മലപ്പുറം 233, കണ്ണൂര്‍ എറണാകുളം 225.
പ്രതികരിക്കാൻ ഇവിടെ എഴുതുക: