തിരുവനന്തപുരം: മഴ ഇനിയും ശക്തി പ്രാപിച്ചിട്ടില്ല. വെള്ളിയാഴ്ച മുതല്‍ ലോഡ് ഷെഡിംഗ് പിന്‍വലിക്കുമെങ്കിലും വീണ്ടും ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുമെന്ന ആശങ്ക അകന്നിട്ടില്ല.
മണ്‍സൂണിനെ ആശ്രയിച്ചിരുന്ന കേരളത്തിന് ആദ്യമൊക്കെ തിരിച്ചടിയാണ് നേരിട്ടത്. തെക്കന്‍ കേരളത്തില്‍ ഇപ്പോഴും മഴ ശക്തമായിട്ടില്ല. എന്നാല്‍, വടക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും മഴ താരതമ്യേന വര്‍ധിച്ചിട്ടുണ്ട്.
ഉള് വനപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതിനാലാണ് ഇടുക്കി റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് കൂടിയത്. ഒരു മാസത്തിനു മുമ്പ് റിസര്‍വോയറുകളില്‍ ഉണ്ടായിരുന്നത് പതിനഞ്ചു ദിവസത്തേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമായിരുന്നു. ഇത് ആശങ്കാജനകമായ അവസ്ഥയാണുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്കി. എന്നാല്‍, വൈദ്യുതി ഉപഭോഗം പീക്ക് അവറിലും അല്ലാത്തപ്പോഴും വര്‍ധിച്ചു വന്നതോടെ ലോഡ്ഷെഡ്ഡിംഗ് അനിവാര്യമായി. ആദ്യം 30 മിനിട്ടാണ് ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് അത് 45 മിനിട്ടാക്കി ഉയര്‍ത്തി. രണ്ടാഴ്ചയോളം ഇതു തുടര്‍ന്നപ്പോഴാണ് മഴ ശക്തമാകാത്തതും, ലോകകപ്പ് ഫുട്ബോള്‍ വന്നതും. മഴ കുറഞ്ഞതോടെ റിസര്‍വോയറിലെ വെള്ളത്തിന്റെ അളവു കുറഞ്ഞു. വൈദ്യുതി ഉത്പാദനം കുറയ്ക്കേണ്ടിയും വന്നു. ലോകകപ്പ് ഫുട്ബോള്‍ ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. ഇതോടെ വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. ഇതേ തുടര്‍ന്ന് 45 മിനിട്ടു കൂടി ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി. അങ്ങനെ ഒരു ദിവസം രണ്ടു പ്രാവശ്യം പ്രഖ്യാപിത കട്ടും. പിന്നെ നിരവധി തവണ അപ്രഖ്യാപിത കട്ടും തുടര്‍ന്നു.
ഇതിനു പുറമേയാണ് കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞത്. ശബരിഗിരി നിലയത്തിലെ അറ്റകുറ്റപ്പണികള്‍ നടന്നുവന്നതും മറ്റൊരു കാരണമായി. അന്യ സംസ്ഥാനങ്ങലില്‍ നിന്നുള്ള വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈനുകളുടെ നിര്‍മാണം പാതിവഴിയിലായതും തിരിച്ചടിയായി. കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നും യൂണിറ്റിന് 13 രൂപയോളം നല്‍കിയായിരുന്നു വൈദ്യുതി വാങ്ങിയിരുന്നത്. ഏറെ നഷ്ടംസഹിച്ചു വാങ്ങുന്ന വൈദ്യുതി തുച്ഛമായ വിലയ്ക്കാണ് ഉപഭോക്താക്കള്‍ക്കു നല്‍കിയത്. നേരത്തെ 65 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം ഉണ്ടായിരുന്നിടത്ത് 55 ദശലക്ഷം യൂണിറ്റായി കുറഞ്ഞുവെന്നത് ആശ്വാസമാണെന്ന് കെഎസ്ഇബി പറയുന്നു.
ഒരാഴ്ചക്കുള്ളില്‍ ശബരിഗിരി നിലയത്തില്‍ നിന്നും വൈദ്യുതി പൂര്‍ണ തോതില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അപ്പോള്‍ വൈദ്യുതി ക്ഷാമം സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും കെഎസ്ഇബി കണക്കു കൂട്ടുന്നു. സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെയും ചിലയിടങ്ങളില്‍ ശക്തമായ മഴ തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും കടല്ക്ഷോഭവുമുണ്ടാകാന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. വയനാട്, ഇടുക്കി മേഖലകളില്‍ കനത്ത മഴയാണു കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. മുസ്ലീംങ്ങളുടെ നൊയമ്പ് വെള്ളിയാഴ്ച തുടങ്ങുന്നതുകൂടി പരിഗണിച്ചാണ്?ലോഡ്ഷെഡ്ഡിംഗ് പിന്‍വലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: