നയ്റോബി: വടക്കന്‍ കെനിയയില്‍ ഗോത്രസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. സോമാലിയന്‍ അതിര്‍ത്തി പ്രദേശമായ വാജിര്‍ പ്രവിശ്യയിലെ ദിഗോഡിയ, ഗെയര്‍ ഗോത്രങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
കെനിയയിലെ ഏറ്റവും സംഘര്‍ഷഭരിതമായ മേഖലകളിലൊന്നാണ് വാജിര്‍ പ്രവിശ്യ. കൊള്ളസംഘങ്ങളുടെ ആക്രമണങ്ങള്‍ക്കൊപ്പം സോമാലിയയില്‍ നിന്നുള്ള അല്‍ ഷബാബ് ഇസ്ലാമിസ്റ്റ് ഭീകരരുടെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും ഇവിടെ പതിവാണ്.
കഴിഞ്ഞ മേയിലാണ് ദിഗോഡിയ- ഗെയര്‍ ഗോത്രങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. ഗോത്രകലാപങ്ങളില് നാല്പതോളം പേര് കൊല്ലപ്പെട്ടിട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമി, ജലത്തര്ക്കങ്ങളാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: