തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എം.എല്‍.എ സ്ഥാനം രാജിവയ്ക്കില്ല. രാജിവയ്ക്കേണ്ടെന്ന പോളിറ്റ്ബ്യൂറോ യോഗത്തിന്റേയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും തീരുമാനം ബേബി അംഗീകരിച്ചതായി ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എംഎല്‍എമാര്‍ രാജി വയ്ക്കുന്ന കീഴ്വഴക്കം പാര്‍ട്ടിയിലില്ല. ബേബിയെ രാജി വയ്ക്കാന്‍ അനുവദിക്കുന്നതിലൂടെ അത്തരമൊരു കീഴ്വഴക്കത്തിന് തുടക്കം കുറിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമായിരുന്നു എന്നും കാരാട്ട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കാനായില്ലെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
കൊല്ലത്തെ പരാജയത്തെ തുടര്‍ന്ന് ധാര്‍മികതയുടെ പേരില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ ബേബി പാര്‍ട്ടിയുടെ അനുമതി തേടിയത്. എന്നാല്‍ പോളിറ്റ്ബ്യൂറോയും സംസ്ഥാന സെക്രട്ടേറിയറ്റും ബേബിയുടെ രാജി ആവശ്യം തള്ളി.
രാജി നിലപാടില്‍ ഉറച്ചു നില്‍ക്കെ ബേബി നിയമസഭാ നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. പിന്നീട് പി.ബി നിര്‍ദ്ദേശ പ്രകാരമാണ് നിയമസഭാ സമ്മേളനത്തില്‍ ബേബി പങ്കെടുത്ത് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: