ബ്രാസ്വില്ലി: കോംഗോയിലെ കിവു തടാകത്തില്‍ യാത്രാവള്ളം മുങ്ങി 15 പേര് കൊല്ലപ്പെട്ടു. മുപ്പതോളം പേര് രക്ഷപെട്ടു. മരിച്ചവരില്‍ നാലു സ്ത്രീകളും എട്ടു കുട്ടികളും ഉള്‍പ്പെടുന്നു. എത്രപേരാണ് വള്ളത്തിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല.
ഇഡ്ജ്വി ദ്വീപിനും വടക്കന്‍ കിവു പ്രവിശ്യയിലെ ഗോമ നഗരത്തിനുമിടയില് ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയും ശക്തിയേറിയ കാറ്റുമാണ് വള്ളം മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: