കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പി.രാജീവ് എംപി രംഗത്ത്. ഡിവൈഎഫ്ഐ ദ്വിദിന ജില്ലാ പഠന ക്യാമ്പ് വിസ്മയ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിണറായിയെ രാജീവ് വിമര്‍ശിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രയോഗിക്കപ്പെടുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണെന്ന് രാജീവ് പറഞ്ഞു. വാക്കുകളുടെ ഉപയോഗത്തിന് സൂക്ഷ്മതയില്ലെങ്കില്‍ അതിന്റെ ദോഷം ഏറെക്കാലത്തേക്ക് ഏല്ക്കേണ്ടിവരും. നമ്മള് പറയുന്നതെല്ലാം ഇന്നത്തെ യുവാക്കള്‍ക്ക് മനസ്സിലായെന്ന് വരില്ല. പുതിയ തലമുറയിലെ നല്ലൊരു വിഭാഗവും ഇന്നില്‍ മാത്രം ജീവിക്കുന്നവരാണ്.
ഇന്നലെകളെ കുറിച്ച് അവബോധമോ ഭാവിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളൊ ഇല്ല. ഇതാണ് ഇന്നത്തെ ചെറുപ്പത്തിന്റെ പ്രശ്നം. ഓരോ വാക്കുകള്‍ക്കും കൃത്യമായ രാഷ്ട്രീയവും പ്രയോഗവുമുണ്ട്. എന്‍.കെ. പ്രേമചന്ദ്രന് എംപിക്കെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പി.രാജീവിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: