ന്യൂദല്‍ഹി: റെയില്‍വേയുടെ നിരക്കുവര്‍ധന പൊതുജനങ്ങള്‍ക്ക് പ്രയാസകരമായെങ്കിലും ശരിയായ തീരുമാനമെന്ന് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ട്രയിന്‍ ഗതാഗതം നഷ്ടത്തിലായിരുന്നു. ഇത് നികത്തുന്നതിനായി നിരക്കുവര്‍ധനയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ല.
മുന്‍ വര്‍ഷങ്ങളില്‍ പാസഞ്ചര്‍, ചരക്ക് എന്നിവയുടെ നിരക്കില്‍ ഇളവ് അനുവദിച്ചിരുന്നതാണ്്. നിലവില്‍ റെയില്‍വേ മന്ത്രാലയം കടക്കെണിയിലായതാണ് നിരക്കു വര്‍ധനയുടെ പ്രധാന കാരണം. മുഖ്യ വരുമാനമാര്‍ഗ്ഗമായ ചരക്ക് ഗതാഗതവും സമ്മര്‍ദത്തിലായതോടെയാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇതു കൂടാതെ രാജ്യത്തെ ജീര്‍ണ്ണാവസ്ഥയിലുള്ള റെയില്‍വേ സൗകര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ ഇത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: