കൊച്ചി: കേന്ദ്ര രാസവസ്തു രാസവള വകുപ്പു മന്ത്രി അനന്ത്കുമാറിന് ഫാക്ടില്‍ ഉജ്ജ്വല വരവേല്പാണ് ലഭിച്ചത്. കേന്ദ്ര മന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള വകുപ്പു മന്ത്രിയുടെ ആദ്യസന്ദര്‍ശനം കേരളത്തിലേക്കും എഫ്എസിടിയിലേയ്ക്കും ആണെന്നത് ശ്രദ്ധേയമായി. ഉച്ചയ്ക്ക് 2.45 ന് കൊച്ചി ഏലൂര്‍ ഉദ്യോഗമണ്ഡലിലെ ഫാക്ട് കോര്‍പ്പറേറ്റ് ഓഫീസ് അങ്കണത്തില്‍ സിഐഎസ്എഫ് നല്കിയ ഗാഡ് ഓഫ് ഓണര്‍ സ്വീകരിച്ച മന്ത്രി കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ മാവിന് തൈനട്ടു.
തുടര്‍ന്ന് ഫാക്ട് മാനേജ്മെന്റുമായും, സേവ് ഫാക്ട് നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തി. എഫ്എസിടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജയ്വീര് ശ്രീവാസ്തവ, ടെക്നിക്കല്‍ ഡയറക്ടര്‍ വി.കെ.അനില്‍, ഫൈനാന്‍സ് ഡയറക്ടര്‍ മുത്തുസ്വാമി, ജോ. സെക്രട്ടറി ശ്യാം ലാല്‍ ഗോയല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്, ജന. സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, സേവ് ഫാക്ട് നേതാവ് കെ.ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഫാക്ടിനെ കുറിച്ചുള്ള പ്രെസന്റേഷനു ശേഷം നടന്ന ചര്‍ച്ചയില്‍ ഫാക്ടിനെ സംരക്ഷിയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ബിജെപി നേതാക്കളായ കെ.മുരളീധരനും, എ.എന്‍.രാധാകൃഷ്ണനും ചേര്‍ന്ന് മന്ത്രിയ്ക്കു നല്കി. ചുമതലയേറ്റ് ഒരുമാസം തികയുന്നതിനു മുന്‍പ് കേന്ദ്ര രാസവസ്തു രാസവള വകുപ്പു മന്ത്രി ആദ്യമായി നടത്തിയ സന്ദര്‍ശനം കേരളത്തിലേയ്ക്കും പ്രത്യേകിച്ച് ഫാക്ടിലേയ്ക്കും ആണെന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് കെ.മുരളീധരന് നിവേദനം നല്‍കികൊണ്ട് പറഞ്ഞു. ഫാക്ടിന് പ്രഖ്യാപിച്ച പാക്കേജ് ഉടന്‍ നടപ്പാക്കുക, എല്‍എന്‍ജി യുടെ വില ഏകീകരിക്കുക, ഫാക്ടിന് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളെകുറിച്ച് സേവ്ഫാക്ട് നേതാവ് കെ.ചന്ദ്രന്‍പിള്ള മെമ്മോറാണ്ടം നല്‍കിക്കൊണ്ട് വിശദീകരിച്ചു.
അരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ രാജ്യത്തെ ആദ്യ ഫെര്‍ടിലൈസേഴ്സ് കമ്പിയായ ഫാക്ടിനെ സംരക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഫാക്ടിനു സഹായം നല്‍കേണ്ടതിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കും. തുടര്‍ന്ന് സമരസമിതി നേതാക്കളുമായി ചര്‍ച്ചനടത്തി സമരം പിന്‍വലിക്കുന്ന കാര്യം ആലോചിയ്ക്കുമെന്ന് കെ.ചന്ദ്രന്‍പിള്ള മന്ത്രിയ്ക്കു വാക്കു നല്കി. തുടര്‍ന്ന് ഫാക്ടിന്റെ ഫാക്ടറിയും മന്ത്രി സന്ദര്‍ശിച്ചു.
ഫാക്ട് കോര്‍പറേറ്റ് ഓഫീസ് കവാടത്തിലെത്തിയ മന്ത്രി അനന്ത്കുമാറിന് ബിജെപി ഏലൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ വന്‍ വരവേല്പു നല്കി. എ.എ.ലെനീന്ദ്രന്‍, കെ.ആര്‍കെ.പ്രസാദ്, കെ.എസ്.ഉദയകുമാര്‍, എ.സുനില്‍കുമാര്‍, ഏലൂര്‍ ഗോപിനാഥ്, ആര്.സജികുമാര്‍, ഗിരിജാ ലെനീന്ദന്, ഗിരിജാ ബാബു, എസ്.ഷാജി, വി.വി.സുബാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: