തങ്ങളുടെ സ്വന്തം വികാരവിചാരങ്ങളുടെ ചക്രവാളത്തിനകത്തുമാത്രം ഒതുങ്ങിക്കഴിഞ്ഞുകൂടുന്ന ഒരു സവിശേഷജനതയാണ് യാഥാസ്ഥിതിക ഹിന്ദുക്കള്‍. അവരുടെ ജീവിതക്രമങ്ങള്‍ സാംഗോപാംഗമായി ഞങ്ങളുടെ പഴയ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതിലെ ഓരോ വള്ളിയും പുള്ളിയുംപോലും, ഒരു പഴുതും വിടാതെ അവര്‍ ഇറുക്കിപ്പിടിക്കുകയും ചെയ്യുന്നു. റോമന്‍ കാത്തോലിക്കാപള്ളികളിലെ ആരാധനാരീതികളോട് വളരെ സാമ്യമുള്ളതാണ്.
ഇവിടുത്തെ പുജാക്രമം, കുര്ബ്ബാനയിലെന്നപോലെ വേദപുസ്തകത്തില്‍നിന്നുള്ള പാരായണം, വിഗ്രഹത്തിനുമുമ്പില്‍ ദീപാരാധന, ഒരു മഹാപുരുഷനെ ഉപചരിക്കുംപോലെയെല്ലാമുള്ള മൂര്‍ത്തിപൂജ മുതലായവ. ഇത്രമാത്രമേ ദേവാലയത്തില്‍ ചെയ്യുന്നുള്ളൂ.
ഒരിക്കലും കോവിലില്‍ കാല് കുത്താത്ത ഒരുവനെക്കാള്‍, ക്ഷേത്രോപാസകന് കേമനായി കണക്കാക്കപ്പെടുന്നില്ല. ശരിക്കുപറഞ്ഞാല്‍, അമ്പലത്തില്‍ പോകാത്തവനാണ് കൂടുതല്‍ മതവിശ്വാസി.
-സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: