തൃശൂര്‍: തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പി സി ചാക്കോ നടത്തിയ വാദങ്ങളെ തള്ളി തൃശൂര്‍ ഡിസിസി രംഗത്ത്. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം എ, ഐ ഗ്രൂപ്പുകള്‍ പാലം വലിച്ചതാണെന്നാണ് ചാക്കോയുടെ വാദം. എന്നാല്‍ ഇതിനെ എതിര്‍ത്താണ് തൃശൂര്‍ ഡിസിസി എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഏ.ഐ ഗ്രൂപ്പുകള്‍ ഒറ്റകെട്ടായി പ്രവര്‍ത്തിച്ചെന്നും സഹകരിച്ചില്ലെന്ന വാദം തെറ്റെന്നും തൃശൂര്‍ ഡിസിസി വ്യക്തമാക്കി. പത്മരാജന് കമ്മിറ്റിക്ക് ഡിസിസി നല്കിയ റിപ്പോര്‍ട്ടിലാണ് വിശദീകരണം.
തൃശൂര്‍, ചാലക്കുടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പി.സി. ചാക്കോയുടെയും ധനപാലന്റെയും തോല്‍വിക്ക് കാരണങ്ങള്‍ തേടിയാണ് അന്വേഷണ കമ്മിറ്റി തെളിവെടുപ്പ് നടത്തുന്നത്. മുന്‍ കെ.പി.സി.സി. പ്രസിഡന്റ് സി.വി. പത്മരാജന് കണ്‍വീനറായ കമ്മിറ്റിയാണ് തെളിവെടുപ്പ് നടത്തുന്നത്.
മണലൂര്‍, നാട്ടിക, ഒല്ലൂര്‍ മണ്ഡങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. തെളിവെടുപ്പ് നാളെയും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: