സിതാപൂര്‍: ഉത്തര്‍പ്രദേശ് ഖയിരാബാദ് ജില്ലയില്‍ ദമ്പതിമാരെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. മുസിരിപൂര് ഗ്രാമസ്വദേശികളായ ശംഭു (40) ഭാര്യ കമല (35) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് കസ്രീലയിലുള്ള ചന്തയില്പോയ ഇരുവര്ം പിന്നീട് ഗ്രാമത്തിനു പുറത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണിതെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ കൃത്യം നടത്തിയവരെ കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പരസ്പര വിരോധമാകും ഇതിനു പിന്നിലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: