തൃശൂര്‍: പെരുമ്പിലാവ് സെന്ററില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടരവയസ്സുകാരന് മരിച്ചു. അച്ഛനും 5 വയസ്സുകാരിയായ സഹോദരിക്കും പരിക്ക്.
രണ്ടരവയസ്സുകാരനെ ഡോക്ടറെ കാണിക്കാന്‍ ബൈക്കില്‍ പോകുമ്പോഴാണ് അപകടം. ചാലിശ്ശേരി പെരുമണ്ണൂര്‍ കത്തിരിക്കോട്ട് വീട്ടില്‍ സുരേഷിന്റെ മകന് യദുകൃഷ്ണയാണ് ഇന്നലെ രാവിലെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍വെച്ച് മരിച്ചത്. സുരേഷ്(29), മകള്‍ അക്ഷയ(5)എന്നിവരുടെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തി ഏറെ വൈകാതെ കുട്ടി മരിച്ചു.
അമിത വേഗതയില്‍വന്ന കാറ് ബൈക്കിന് പുറകില്‍ ഇടിക്കുകയായിരുന്നു. കുട്ടി ദൂരേക്ക് തെറിച്ചുവീണാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരെ വാഹനഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരികയാണ്. കാറും കാറിലുണ്ടായിരുന്നവരേയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: