ആലപ്പുഴ: മതേതര സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യൂത്ത്മൂവ്മെന്റ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അറുതിവരുത്തും. ജനസംഖ്യാനുപാതികമായി അവകാശങ്ങള്‍ സംരക്ഷിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മഹാസംഗമങ്ങള്‍ നടത്തും.
മെമ്പര്‍ഷിപ് ക്യാമ്പയിനുകള്‍, യൂണിയന്‍തല സമ്മേളനങ്ങള്‍, നേതൃക്യാമ്പ് എന്നിവ നടത്താനും തീരുമാനമായി. സംസ്ഥാന കണ്‍വീനര്‍ അനില്‍ തറനിലം അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍മാരായ ഡോ. രതീഷ് ചെങ്ങന്നൂര്‍, ദേവിറാം, വിനു, സജീവ് കല്ലറ, പന്തളം യൂണിയന് സെക്രട്ടറി സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: