പാട്ന: കാര്‍ഷിക രംഗത്ത് വന്‍ വളര്‍ച്ച കൈവരിക്കാന്‍ പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്. എല്ലാകൃഷിയിടങ്ങളിലും ജലസേചനമെത്തിക്കുന്നതാണ് പദ്ധതി. കാര്‍ഷിക വിളകളുടെ ഉല്പാദനം മണ്ണിന്റെ ഫലഭൂയിഷ്ഠതയേയും ജല ലഭ്യതയേയും അടിസ്ഥാനമാക്കിയാണ് നിലനില്കുന്നത്.
രാജ്യത്തെ 14കോടി ഹെക്ടര്‍ കൃഷിസ്ഥലങ്ങളില്‍ 44 ശതമാനത്തിന്റേയും ജലസേചനം മഴയെ ആശ്രയിച്ചാണ്്. കര്‍ഷകര്‍ക്കായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് (എസ്എച്സി) കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ഇതിനോടനുബന്ധിച്ച്് വിളവെടുപ്പും വിവിധ തരത്തിലുള്ള വിളകളെ കുറിച്ചുള്ള അവബോധവും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നല്‍കുന്നതാണ്. ഇത് കൂടാതെ ശാസ്ത്രജ്ഞന്മാരുടേയും വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ കൃഷിഭൂമിയുടെ വളപരിശോധനയും നടത്തും. ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെ പൂഴ്ത്തിവെയ്പ്പ് തടയുന്നതിനും കരിഞ്ചന്തയ്ക്കെതിരേയും നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: