നാഗ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗ് നാഗ്പൂരിലെ ശേഷംഭാഗില് സമാപിച്ചു. സമാപന യോഗത്തില്‍ ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സമാപന പ്രഭാഷണം നടത്തി.
ആര്‍എസ്എസ് ദേശീയവാദികളെ രൂപപ്പെടുത്തിയെടുക്കുന സദ്പ്രക്രിയ നാളേറെയായി തുടര്‍ന്നു വരികയാണെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിച്ച ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. രാജ്യത്തിനു അടിയന്തരമായും അനന്തകാലതത്തേക്കും സേവനം നടത്താന്‍ അവിശ്വസനീയമായ ശേഷിയുള്ള അനേകം പേരെ ആര്‍എസ്എസ് സംഭാവന ചെയ്തിട്ടുണ്ട്. ആ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അതിനുദാഹരണം നമ്മള് അടുത്തിടെയും കണ്ടു, ശ്രീ ശ്രീ പറഞ്ഞു.
716 സ്വയം സേവകരാണ് മൂന്നാം വര്‍ഷ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇവരില്‍ 460 പേര് പ്രൊഫഷണലുകളായിരുന്നു. ആറു പേര് ഡോക്ടര്‍മാരാണ്. 14 പേര് എഞ്ചിനീയര്‍മാരും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റും 14 വക്കീലന്മാരുമുണ്ട്. 91 പേര് സര്‍ക്കാര്‍ ജോലിക്കാരാണ്. 147 അദ്ധ്യാപകരും അഞ്ചു പത്രപ്രവര്‍ത്തകരും 49 കാര്‍ഷിക വിദഗ്ദ്ധരും 153 വിദ്യാര്‍ത്ഥികളും പരിശീലനം പൂര്‍ത്തിയാക്കിയവരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: