കൊച്ചി: ഹിന്ദുയുവാക്കളെ മതംമാറ്റി യെമനിലേക്ക് കടത്തിയ സംഭവത്തെക്കുറിച്ച് ഐബി ഒന്നരമാസം മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല.
സംസ്ഥാനത്ത് കൊച്ചി കേന്ദ്രീകരിച്ച് ഹിന്ദു യുവാക്കളെ മതംമാറ്റി ഭീകര ക്യാമ്പുകളിലേക്ക് അയക്കുന്നതു സംബന്ധിച്ച് ഒന്നരമാസം മുന്‍പ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ബിനാനിപുരം പോലീസ് സ്റ്റേഷനില്‍ യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് മതം മാറി യെമനിലേക്ക് പോയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന ഇന്റലിജന്‍സ് വിഷയം ഗൗരവമായി എടുത്തത്. ചില ഭീകര സംഘടനകളാണ് മതംമാറ്റത്തിന് പിന്നിലെന്ന് സംസ്ഥാന ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. മതപഠനത്തിന് എന്ന പേരില്‍ നിരവധി യുവാക്കളെയാണ് യെമനിലേക്ക് കടത്തിയിരിക്കുന്നത്. മതതീവ്രവാദം ശക്തിപ്രാപിച്ചിരിക്കുന്ന യെമനില്‍ യുവാക്കളെ എത്തിക്കുന്നതില്‍ ആശങ്കയുണ്ട്.
രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന സംഭവമാണിതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എവിടെവച്ചാണ് യുവാക്കളെ മതം മാറ്റിയതെന്നും ഇവര്‍ക്ക് വിസ സംഘടിപ്പിച്ച് കൊടുത്തതാരാണെന്നും എത്രപേരെ യെമനിലേക്ക് കടത്തിയിട്ടുണ്ടെന്നുമുള്ള കാര്യങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നുണ്ട്.
കെ.എസ്.ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: