കറാച്ചി: കറാച്ചിയിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് 28 പേര് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണങ്ങള്‍ക്ക് അമേരിക്ക സഹായ വാഗ്ദാനം ചെയ്തു. എന്നാല്‍ പാക്കിസ്ഥാന് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു കറാച്ചിയിലെ ജിന്ന വിമാനത്താവളത്തില്‍ ആക്രമണമുണ്ടായത്.
യാത്രക്കാരെ ബന്ധികളാക്കാനും വിമാനം റാഞ്ചാനും ഭീകരര്‍ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന് താലിബാന് ഏറ്റെടുത്തു. ഭീകരരെല്ലാം കൊല്ലപ്പെട്ടെന്നുറപ്പായതോടെ മണിക്കുറുകളോളം അടച്ചിട്ട വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: