ലക്നൗ: ദസ്റ ആഘോഷങ്ങള്‍ക്കിടെ ഗംഗയില്‍ പല ഭാഗത്തായി 27ഓളം തീര്‍ത്ഥാടകര്‍ മുങ്ങി മരിച്ചു. ഒമ്പതോളം പേരെ കാണാതായി. മൂന്നു തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി.
ആകാശത്തില്‍ നിന്ന് ഗംഗ ഭൂമിയിലേക്ക് പ്രവഹിച്ചത് ഈ ദിവസമാണെന്നാണ് കരുതുന്നത്. എല്ലാവര്‍ഷവും ഇത് ആഘോഷിച്ചു വരുന്നു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ദസ്റ ആഘോഷിക്കാന്‍ എത്തിയത്.
മുന്നറിയിപ്പ് വക വയ്ക്കാതെ ഗംഗയിലിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ബദൗന്‍ ജില്ലയിലെ ബേലദന്തി ഗ്രാമത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: