ഇടുക്കി: ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യമെന്ന് മുന്‍ എംപി പിടി തോമസ്.
കസ്തൂരി രംഗന് വിഷയം തെരഞ്ഞെടുപ്പില്‍ ദോഷകരമായി വന്നില്ല. സഭാനേതൃത്വത്തിന്റെ കള്ളപ്രചരണങ്ങളെ അതിജീവിക്കാനായില്ല.
പ്രചരണത്തില്‍ നിന്നും തന്നെ മാറ്റിയത് ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് കാരണമെങ്കില്‍ ബിജെപിയുടെ വോട്ട് കുറയുകയാണ് വേണ്ടത്. ജയിക്കാമായിരുന്ന സീറ്റ് നഷ്ടപ്പെടുത്തിയത് ഡിസിസി നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും പിടി തോമസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: