കൊച്ചി: കലയുടെ വിവിധ മേഖലകളില്‍ സമര്‍പ്പണ ബുദ്ധിയോടെ സ്വജീവിതം ചിലവഴിച്ച വ്യക്തിയായിരുന്നു എം.വി.ദേവന് എന്ന് പ്രൊഫ. എം.കെ.സാനു അഭിപ്രായപ്പെട്ടു. അഖിലേന്ത്യാതലത്തില്‍ അദ്യമായി ചിത്രകലാ പ്രദര്‍ശനം നടത്തിയത് അദ്ദേഹമായിരുന്നു. ചിന്തയില്‍നിന്നും പഠനത്തില്‍ നിന്നും ജനിക്കുന്ന ആശയങ്ങള്‍ പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് അദ്ദേഹം ആഗ്രഹിച്ചത്. സ്വധര്‍മ്മം അനുഷ്ഠിക്കേണ്ടതെങ്ങിനെ എന്ന് യുവതലമുറ അദ്ദേഹത്തില്‍ നിന്ന് മനസ്സിലാക്കണം.
ശ്രീസത്യസായി ഓര്‍ഫനേജ് ട്രിസ്റ്റിന്റെ വിദ്യാവിഭാഗമായ ഏറണാകുളം സായി സമന്വയയുടെ വിദ്യാര്‍ത്ഥികളുടെ ദേവസ്പന്ദനത്തിന്റെ അനുസ്മരണം എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാനുമാസ്റ്റര്‍. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനര്‍ ഇ.എന്‍.നന്ദകുമാര്‍ അദ്ധ്യക്ഷനായി. സമന്വയ പ്രസിഡന്റ് പ്രൊഫ. എന്‍.ആര്.മേനോന്, എം.വി. ദേവന്റെ പുത്രി ജമീല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: