ബാങ്കോക്ക്: പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താതെ തായ്ലന്ഡില് ഒരു വര്‍ഷത്തിനകം തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് സൈനിക മേധാവി. പ്രക്ഷോഭങ്ങളുണ്ടെങ്കില് രാജ്യത്ത് സുസ്ഥിര ഭരണം സാധ്യമാകില്ലെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. ടെലിവിഷനിലൂടെയാണ് സൈനികമേധാവി ജനറല്‍ പ്രയുത് ചാന് ഓച തെരഞ്ഞെടുപ്പ് സാധ്യത നിഷേധിച്ചത്.
പത്തുവര്‍ഷമായി രാജ്യത്തു തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപങ്ങള്‍ക്കും അറുതി വരുത്തി തായ്ലാന്ഡില് സുസ്ഥിര ഭരണ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും സൈനിക മേധാവി വ്യക്തമാക്കി.
പ്രക്ഷോപങ്ങളടിച്ചമര്ത്താന് സൈനിക നീക്കമല്ലാതെ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. തായ്ലാന്‍ഡിലെ സൈനിക അട്ടിമറി അന്താരാഷ്ട്ര വിമര്‍ശനത്തിന് വിധേയമാവുകയും തെരഞ്ഞെടുപ്പിനായി വിവിധ കോണുകളില്‍ നിന്നും മുറവിളിയുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സൈനിക മേധാവി വിശദീകരണവുമായി രംഗത്തെത്തിയത്. അതിനിടെ പ്രക്ഷോപടിച്ചമര്ത്താനുള്ള സൈനിക നീക്കത്തിനെതിരേയും തായ്ലാന്ഡില് പ്രതിഷേധം രൂക്ഷമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: