ന്യൂയോര്‍ക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ ജൂണ്‍ ആറു മുതല്‍ ആരംഭിക്കും. ഒമ്പത് വരെയാണ് ചര്‍ച്ചകള്‍. അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ അടുത്തമാസം ആറിന് ഇന്ത്യയിലെത്തുന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് നാന്നി കുറിക്കുക. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇന്ത്യഅമേരിക്ക ചര്‍ച്ച നടക്കുന്നത്.
നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പ്രാധാന്യമേറും. പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. ഇന്ത്യയിലെ നയന്ത്രവിദഗ്ധരുമായും ബിസിന്സ് രംഗത്തെ പ്രമുഖരുമായും നിഷ ബിസ്വാള്‍ കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: