ന്യൂദല്‍ഹി: കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, കപ്പല്‍ഗതാഗത വകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരി ചുമതലയേറ്റു. ഉള്‍നാടന്‍ ജലഗതാഗതത്തിന്റെയും ഗംഗാ നദിയിലൂടെയുള്ള വിനോദസഞ്ചാരത്തിന്റെയും സാധ്യതകള്‍ ആരായുന്നതിന് കപ്പല്‍ഗതാഗതം, പരിസ്ഥിതി, വനം, വിനോദസഞ്ചാര വകുപ്പുകളുടെ സെക്രട്ടറിമാരുമായി മന്ത്രിതല ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭ പ്രതിനിധിയാണ് നിതിന്‍ ഗഡ്കരി. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, ഷിപ്പിങ് വകുപ്പ് സഹമന്ത്രിയായി കൃഷന് പാല് ചുമതലയേറ്റു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.
ഹരിയാനയിലെ ഫരീദാബാദ് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമാണ് കൃഷന് പാല്. 1996ല്‍ ഹരിയാന വിധാന്‍ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൃഷന് പാല് ഹരിയാന ഗവണ്മെന്റില് ഗതാഗത മന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: