തിരുവനന്തപുരം : ഭാരതീയ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് തലസ്ഥാനത്തെത്തി. അദ്ദേഹത്തോടൊപ്പം പത്നി ലില്ലി രാഹയുമുണ്ട്. എയര്‍ ചീഫ് മാര്‍ഷലിനെയും പത്നിയേയും ദക്ഷിണവ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ എ.പി.ഗരുഡും പത്നി സുലോചനാ ഗരുഡും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. അതിന് ശേഷം വ്യോമസേനാ മേധാവി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. വ്യോമസേനാ മേധാവിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരളാ സന്ദര്‍ശനമാണിത്.
തിരുവനന്തപുരത്ത് ഇന്നലെ തുടങ്ങിയ ദക്ഷിണ വ്യോമസേനാ കമാന്‍ഡര്‍മാരുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: