തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല വി.സി അനധികൃതമായി ഇരട്ടപ്രതിഫലം വാങ്ങുന്നുവെന്ന ആക്ഷേപമുന്നയിച്ചവര്ക്കെതിരെയും സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയും വി.സി നടപടി തുടങ്ങി. വി.സി ഇരട്ട പ്രതിഫലം വാങ്ങുന്നതിനെതിരെ സര്‍വ്വകലാശാല പരീക്ഷാഭവന് മുന്നിലും അഡ്മിനിസ്ട്രേഷന് ബ്ലോക്കിന് മുന്നിലും ഇന്നലെ ജീവനക്കാര്‍ പ്രതിഷേധപ്രകടനവും വിശദീകരണയോഗവും നടത്തിയിരുന്നു.
സംയുക്തസമരസമിതി നേതാക്കള്‍ക്കെതിരെയും വിവിധ സര്‍വ്വീസ് സംഘടനാ ഭാരവാഹികള്ക്കെതിരെയുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മൂന്ന് പേരെ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് സ്ഥലം മാറ്റുകയും ഒരാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പ്രേമരാജന്‍, അബ്ദുറഹിമാന്, പുരുഷോത്തമന് എന്നിവരെ സ്ഥലം മാറ്റുകയും മറ്റൊരു സംഘടനാഭാരവാഹിയായ ഒമറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: