ബീജിങ്: നരേന്ദ്രമോദി പ്രധാനമന്ത്രിയായത് ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഗുണം ചെയ്യുമെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ്. നരേന്ദ്രമോദി അധികാരമേറ്റ കാര്യമാണ് പത്രം പ്രധാനവാര്‍ത്തയായി നല്‍കിയത്.
2011 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി വന്‍ തയ്യാറെടുപ്പുകളോടെയാണ് ചൈനയില്‍ എത്തിയതെന്നും വാര്‍ത്തയില്‍ അനുസ്മരിച്ചു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒരു പേജില്‍ മോദിയുടെ ഉയര്‍ച്ചയും പ്രധാനമന്ത്രിപഥത്തില്‍ എത്തിയതുവരെയുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മോദിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ടുള്ളതാണ് പത്രത്തിന്റെ മുഖപ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: