വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ഭാകരാക്രമണത്തെ അമേരിക്ക അപലപിച്ചു. ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിലെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച് അവലോകനം നടത്തിവരികയാണ്.
ഇത്തരം നടപടികള്‍ ഭാവിയില്‍ തടയുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യുഎസ് സറ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിലെ ഹെരാത്തിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണമുണ്ടായത്. താലിബാനു സ്വാധീനമുള്ള പ്രവിശ്യയാണ് ഹെരാത്.
സംവത്തെ തുടര്‍ന്ന് സൈനികരുമായി നടന്ന മണിക്കൂറുകളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ചു ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: