കൊച്ചി: കേരളാ പോലീസ് അസോസിയേഷന് 31-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. അങ്കമാലി നാസ് ആഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.സി.ഉണ്ണി പതാക ഉയര്‍ത്തി. മന്ത്രി എ.പി.അനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എംഎല്‍എ, ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന്, കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയന് കമാന്‍ഡന്റ് വി.സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 11 ന് പോലീസും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്യും. ജയില്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ വിഷയാവതരണം നടത്തും. എന്‍.ആര്.മാധവമേനോന്, ഡോ.വര്‍ഗീസ് ജോര്‍ജ്ജ്, അപ്പുക്കുട്ടന് വള്ളിക്കുന്ന്, കെ.വേണു, അഡ്വ.ശിവന് മഠത്തില്‍, ജോണ്‍ പെരുവന്താനം തുടങ്ങിയവര്‍ പങ്കെടുക്കും. 26 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: