കൊച്ചി: ബയോമെഡിക്കല്‍ സയന്‍സസിലും ഉന്നത സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ച് സംഘടിപ്പിക്കപ്പെട്ട രാജ്യാന്തര പരിപാടിയായ ഇന്നൊവേഷന് കോണ്‍ഫറന്‍സ് ഓഫ് ഇസ്രയേലിന്റെ ആദ്യ പതിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് ഐടി കമ്പനികളും പങ്കാളികളായി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാല്‍പൈന്‍ ഗ്രൂപ്പ്, ക്രിയേറ ടെക്നോളജീസ്, എസ്എഫ്ഒ ടെക്നോളജീസ്, സോഫ്റ്റ്വെയര് അസോസിയേഷന്, സെസ്റ്റി ബീന്‍സ് എന്നീ കമ്പനികളാണ് ടെല്‍ അവീവില്‍ നടന്ന പരിപാടിയില്കേരള സര്‍ക്കാരിന്റെയും ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുടെയും പിന്തുണയില്‍ പങ്കെടുത്തത്.
ദീപക് സണ്ണി (കാല്‍പൈന്‍), മനോജ് ദത്തന് (ക്രിയേറ), ഹാഷിം അബ്ദുള്‍ഖാദര്‍ (എസ്എഫ്ഒ), ദുലീപ് സഹദേവന് (സോഫ്റ്റ്വെയര് അസോസിയേറ്റ്സ്), ലിപീഷ് പാരാട്ട്(സെസ്റ്റി ബീന്‍സ്) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ടെല്‍ അവീവ് സര്‍വ്വകലാശാലയും മറ്റ് ബിസിനസ് ഇന്‍കുബേറ്ററുകളും സാങ്കേതിക കൈമാറ്റ സ്ഥാപനങ്ങളും സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: