കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ അനൗചിത്യമായെന്ന് മന്ത്രി കെ സി ജോസഫ്. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് പത്രത്തില്‍ വന്ന മുഖപ്രസംഗം ലീഗിന്റെ മുഖപത്രത്തില്‍ വരരുതായിരുന്നു.
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ കോണ്‍ഗ്രസ് വിലയിരുത്തും. പരാജയത്തിന്റെ പേരില്‍ സോണിയയെയോ രാഹുലിനെയോ കുറ്റപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ ചിത്രകലാ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ വിജയത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്ന് പറയാനാകില്ല. പരാജയകാരണം വിലയിരുത്തണം. കണ്ണൂരില്‍ യു ഡി എഫിനുണ്ടായ പരാജയത്തിന്റെ പേരില്‍ ആരെയും ബലിയാടാക്കില്ല. അവിടെ വ്യാപകമായി കള്ളവോട്ടു നടന്നുവെന്നത് പരസ്യമായ രഹസ്യമാണ്. എന്നാലിതു തെരഞ്ഞെടുപ്പു കമ്മീഷന് മുമ്പാകെ തെളിയിക്കുക പ്രയാസമാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: