ന്യൂദല്‍ഹി: പുതിയ സര്‍ക്കാരിന് കോണ്‍ഗ്രസിെന്റ അനുമോദനം, അതും ആരുടേയും പേര് പരാമര്‍ശിക്കാതെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയോ ബിജെപിയുടേയോ എന്‍ഡിഎയുടേയോ പേര് അനുമോദന സന്ദേശത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ബിജെപി തകര്‍പ്പന്‍ വിജയം നേടി അഞ്ചു ദിവസം കഴിഞ്ഞാണ് വഴിപാടായി കോണ്‍ഗ്രസ് സന്ദേശം അയച്ചിരിക്കുന്നത്.
മറ്റു രാജ്യങ്ങള്‍ പോലും മോദിയെ അനുമോദിച്ചു കഴിഞ്ഞു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വരെ പല രാജ്യങ്ങളും അറിയിച്ചു കഴിഞ്ഞു. അപ്പോഴാണ് പുതിയ സര്‍ക്കാരിനും പുതിയ പ്രധാനമന്ത്രിക്കും എല്ലം ആശംസകളും നേര്‍ന്ന് കോണ്‍ഗ്രസ് കുറിപ്പ് ഇറക്കിയിരിക്കുന്നത്. വാക്കുകളും വാഗ്ദാനങ്ങളും നടപ്പാക്കിയാല്‍ നല്ലതായിരിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും അനുമോദന സന്ദേശം തുടരുന്നു. സദ്ഭരണത്തിന് തുടര്‍ച്ച വേണം. യുപിഎ സര്‍ക്കാര്‍ വലിയ കാര്യങ്ങള്‍ ചെയ്തിരുന്നു. അവ നിര്‍ത്തില്ലെന്നും അവയുടെ പ്രാധാന്യം വെട്ടിക്കുറയ്ക്കില്ലെന്നും കരുതുന്നു. സന്ദേശം തുടര്‍ന്നു.
കഴിഞ്ഞ ദിവസം സോണിയയും രാഹുലും പുതിയ സര്‍ക്കാരിന് അനുമോദനം അറിയിച്ചപ്പോഴും മോദിയുയോ ബിജെപിയുടേയോ പേര് പറഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: