ബാങ്കോങ്ക്: തായ്ലന്ഡില് പട്ടാള അട്ടിമറി. തായ്ലന്‍ഡ്് സൈനിക മേധാവിയാണ് സൈന്യം അധികാരം പിടിച്ചെടുത്തതായി ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചത്. തായ്ലന്ഡിലെ ഇപ്പോഴുള്ള കാവല്‍ മന്ത്രിസഭയെ പുറത്താക്കിയതായും പട്ടാള മേധാവി അറിയിച്ചു.
രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തായ്ലന്ഡില് സൈന്യം പട്ടാള നിയമം നടപ്പാക്കിയിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി തായ്ലന്ഡില് സര്‍ക്കാറിനെതിരേ നടന്നുവന്നിരുന്ന വ്യാപക പ്രതിഷേധത്തിനിടെയായിരുന്നു ഇത്.
പ്രധാനമന്ത്രിയായിരുന്ന യിങ്ലിക് ഷിനവത്രയെ അധികാര ദുര്വിനിയോഗത്തെതുടര്ന്ന് കോടതി പുറത്താക്കിയതിനുശേഷം പിന്നീട് കാവല്‍ പ്രധാനമന്ത്രിയായിരുന്നു തായ്ലന്ഡില്. അതിനിടെയാണ് സൈന്യത്തിന്റെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: