കെയ്റോ: അഴിമതിക്കേസില്‍ ഈജിപ്റ്റിലെ മുന്‍പ്രസിഡന്റ് ഹോസ്നി മുബാറക്കിന് മൂന്ന് വര്‍ഷം തടവ്. മക്കളായ ആലയ്ക്കും ഗമാലിനും നാലുവര്‍ഷം വീതം ശിക്ഷയുണ്ട്. മറ്റ് നാലുപേരെ കുറ്റവിമുക്തരാക്കി. പൊതുഖജനാവില്‍ നിന്ന് 176 ലക്ഷം ഡോളര്‍ കൈയിട്ടുവാരി സ്വന്തം കൊട്ടാരം പുതുക്കി പണിതെന്നതാണ് കേസ്.മൂവരും 30 ലക്ഷം ഡോളര്‍ പിഴയൊടുക്കണം. ഇവര്‍ പൊതുമുതലില്‍ നിന്ന് കട്ടെടുത്ത അത്രയും തുക(176 ലക്ഷം ) തിരിച്ചടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അധികാര ദുര്‍വിനിയോഗം, 2011ല്എതിരാളികളെ കൊന്നൊടുക്കി എന്നീ കുറ്റങ്ങള്‍ക്കും മുബാരക് വിചാരണ നേരിടുകയാണ്.കേസില്‍ 2012ല്‍ ജീവപര്യന്തം വിധിച്ചെങ്കിലും അപ്പീല്‍ പരിഗണിച്ച് വീണ്ടും വിചാരണ നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ജയില്‍ നിന്ന് മോചിപ്പിച്ച മുബാരക്ക്കെയ്റോയിലെ ആശുപത്രിയില്‍ വീട്ടു തടങ്കലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: