പത്തനംതിട്ട: ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ നേരിട്ട് ഹാജരാകണമെന്ന് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്.
നേരത്തെ ജാമ്യവ്യവസ്ഥ സരിത ലംഘിച്ചതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന് കേസില്‍ തന്റെ വാദം അവതരിപ്പിച്ചെങ്കിലും പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു.
തുടര്‍ന്നാണ് സരിതയോട് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് കോടതി നിര്‍ദ്ദേശിച്ചത്. കോയമ്പത്തൂര്‍ കോടതിയിലെ കേസില്‍ ഹാജരാകാനുണ്ടെന്ന് പറഞ്ഞ് അനുമതി തേടി മൂകാംബിക ദര്‍ശനത്തിനായി പോയെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: