ട്രിപ്പോളി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ലിബിയയില്‍ പാര്‍മെന്റ് മന്ദിരത്തിനു നേരേ വിമത സൈന്യം ആക്രമണം നടത്തി. എംപിമാരെ സുരക്ഷിതരായി മാറ്റാനായത് വന്‍ ദുരന്തമൊഴിവാക്കി.
ആയുധധാരികളായ സംഘം ഗ്രനേഡ് ആക്രമണം നടത്തിയ ശേഷം പാര്‍ലമെന്റ് മന്ദിരത്തിനു നേരേ നിറയൊഴിക്കുകയായിരുന്നു. രാജ്യത്തെ ഇസ്ലാമിക ഭീകരര്‍ക്ക് പാര്‍ലമെന്റ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം മുന്‍ സൈനിക ജനറല്‍ ഖലീഫ ഖഫ്തറിന്റെ അനുയായികള്‍ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: