ന്യൂദല്‍ഹി: യോഗാ ഗുരു ബാബാ രാംദേവ് മഹാത്മാ ഗാന്ധിജിയെ പോലെയാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റിലി. രാജ്യത്തെ വോട്ടറുമാരെ ഉണര്‍ത്തിയതും ബിജെപിയെ അധികാരത്തിലേക്ക് എത്തിച്ചതും രാംദേവാണെന്നും അതിനു അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും അരുണ്‍ജെയ്റ്റിലി ന്യുദല്ഹിയില് പറഞ്ഞു.
കള്ളപണത്തിനെതിരെ രാംദേവ് എടുത്ത നിലപാടുകള്‍ ശ്രദ്ധേയമാണ്. സ്വതന്ത്ര്യ സമര സമയത്ത് ജയപ്രകാശ് നാരായണനും ഗാന്ധിയും പ്രവര്‍ത്തിച്ചതിനു തുല്യമായാണ് രാംദേവ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബിജെപി വിജയിച്ച ശേഷം രാംദേവ് സംഘടിപ്പിച്ച സങ്കല്പൂര്ത്തി മഹോത്സവില്‍ ബിജെപി നേതാക്കളായ രാജ്നാഥ് സിംഗും മറ്റു നേതാക്കളും പങ്കെടുത്തു. നേരത്തെ യുപിഎ സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ നിന്നും പുറത്തു പോകാതെ ഹരിദ്വാറിലുള്ള തന്റെ പതാഞ്ചലി ആശ്രമത്തിലേക്ക് പോകില്ലെന്ന് രാംദേവ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: