ബൊഗോട്ട: കൊളംബിയയുടെ വടക്കന്‍ മേഖലയായ ഫണ്ടേഷ്യയില് ബസിന് തീപിടിച്ച് കുട്ടികളടക്കം 31 പേര് വെന്തുമരിച്ചതായി റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനാ സംഗമത്തിനായി പള്ളിയിലേക്ക് കുട്ടികളെയും കൊണ്ടു പോയ ബസിനാണ് തീപിടിച്ചത്.
കരീബിയന്‍ തീരത്തുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ അമ്പത് പേരുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് ബസിന് തീപിടിച്ചത് എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: