ബ്യൂണസ് അയേഴ്സ്: ലോകത്തെ ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ അര്‍ജന്റീനയില്‍ കണ്ടെത്തി. 77 ടണ്‍ ഭാരവും 40 മീറ്റര്‍ നീളവുമുള്ള ദിനോസറിന്റെ ഫോസിലുകളാണിതെന്ന് ഗവേഷകര്‍.
അര്‍ജന്റീനയിലെ പാറ്റഗോണിയ മേഖലയില്‍ ത്രില്യൂ പട്ടണത്തില്‍ നിന്ന് 250 കി.മീ പടിഞ്ഞാറ് മരുഭൂമിയില്‍ ഒരു കര്‍ഷകത്തൊഴിലാളിയാണ് ഭീമന് ദിനോസറിന്റെ ഫോസിലുകള്‍ കണ്ടെത്തിയത് . നിലവില്‍ അറിയപ്പെടുന്ന ഏറ്റവും വലിയ ദിനോസറായ അര്‍ജെന്റിനോ ദിനോസറിനേക്കാള് 7ടണ്‍ ഭാരം കൂടുതലുള്ള ജീവിയുടെ ഫോസിലുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പാന്റഗോണിയയിലെ വനങ്ങളില്‍ പത്തുകോടി വര്‍ഷം മുമ്പായിരിക്കാം ഇത് ജീവിച്ചിരുന്നതെന്ന് കരുതുന്നു. 14 ആഫ്രിക്കന്‍ ആനകളുടെ മൊത്തം ഭാരവും ഏഴുനില കെട്ടിടത്തിന്റെ അത്രയും പൊക്കവും ആണ് ഈ ദിനോസറിന് ഉണ്ടാവുക. ഭൂമിയില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ ജീവിയായിരിക്കാം ഇപ്പോള്‍ കണ്ടെത്തിയ ദിനോസര്‍ എന്നാണ് ഗവേഷകരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: