തിരുവല്ല: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ പ്രശസ്ത സോളാര്‍ പാമിസ്റ്റ് വര്‍ഗീസ് തലവടി നേടുന്നത് തന്റെ പ്രവചനവഴിയില് ഒരു പൊന്‍തൂവല്‍കൂടി. 2013 ല്‍ ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് 2014 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നും നരേന്ദ്രമോദി പ്രധാന മന്ത്രിയാകുമെന്നും അദ്ദേഹം പ്രവചിച്ചത്. പ്രധാനമന്ത്രിപദത്തിലേക്കുള്ള വഴിയില്‍ നിരവധി പ്രതിസന്ധികളെ മോദി നേരിടേണ്ടിവരുമെന്നും കോണ്‍ഗ്രസ്സിന്റെ പ്രഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അന്ന് വര്‍ഗീസ് പറഞ്ഞിരുന്നു.
രേഖാശാസ്ത്രവും ജ്യോതിഷ-ലക്ഷണ ശാസ്ത്രങ്ങള്‍ സംയോജിപ്പിച്ച് വര്‍ഷങ്ങളായി നടത്തിവരുന്ന നിരന്തര പഠനത്തിന്റെ ഫലമായി സ്വയം വികസിപ്പിച്ചെടുത്ത ശാസ്ത്ര തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇദ്ദേഹം പ്രവചനം നടത്തുന്നത്. മോദിയുടെ മുഖത്തിന്റെ രൂപവും ലക്ഷണങ്ങളും ടിവി സ്ക്രീനില്‍ വിശകലനം ചെയ്താണ് പ്രധാനമന്ത്രിയാകുമെന്ന പ്രവചനം നടത്തിയത്. അടല്‍ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചിരുന്ന വര്‍ഗീസ് പ്രധാനമന്ത്രിയായതിനുശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അമേരിക്കയിലെ പൊതുതെരഞ്ഞെടുപ്പിന് അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് ബില്‍ക്ലിന്റണ്‍ അധികാരത്തിലെത്തുമെന്ന് പ്രവചിച്ചതിന് ക്ലിന്റണ് അധികാരത്തിലെത്തിയതിനുശേഷം അയച്ച ആശംസാ സന്ദേശം ഇപ്പോഴും വര്‍ഗീസ് സൂക്ഷിക്കുന്നു.
ജോര്‍ജ് ബുഷ് അധികാരത്തിലെത്തുമെന്നും ഛത്തീസ്ഗഡ് സംസ്ഥാന രൂപീകരണം, 2002ലെ ഇടക്കാല തെരഞ്ഞെടുപ്പ് എന്നിവ ഇദ്ദേഹം പ്രവചിച്ച സംഭവങ്ങളാണ്. ഗുജറാത്തിലെ ഭൂകമ്പത്തെക്കുറിച്ച് ഇദ്ദേഹം നടത്തിയ പ്രവചനം മദ്ധ്യപ്രദേശിലെ ഹിറ്റ്വാഡാ ദിനപത്രം വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ നൂറ്റാണ്ടില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ശക്തിയായി മാറുന്ന ഭാരതം ഭാവിയില്‍ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും 2001 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ അയോദ്ധ്യ വിഷയം ശക്തി പ്രാപിക്കുമെന്നതടക്കം നിരവധി പ്രവചനങ്ങള്‍ക്ക് ഉടമയാണ് പി.എ. വര്‍ഗീസ്.
കോസ്മിക്് പവര്‍ ആന്‍ഡ് ഹ്യൂമന്‍ ഡെസ്റ്റിനി എന്ന ശാസ്ത്രീയ തത്വത്തെ അടിസ്ഥാനപ്പെടുത്തി സ്വയം നിര്‍മ്മിച്ച സോളാര്‍ ഡിവൈഡിംഗ് മെഷീനുപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ ഹസ്തരേഖാ പ്രവചനങ്ങള്‍. സ്കാനറില്‍ ഉള്ളം കൈ സ്കാന്‍ ചെയ്ത് കമ്പൂട്ടറില്‍ വിശദമായ വിശകലനം നടത്തുന്നു. കയ്യിലെ ചെറിയ രേഖകള്‍ ഗ്ലാസ്സ് സ്ലൈഡില്‍ പതിപ്പിച്ച് സോളാര്‍ ഡിവൈഡിംഗ് മെഷീനുള്ളിലേക്ക് ഇട്ടതിനുശേഷം മൈക്രോസ്കോപ്പിലൂടെ വിശകലനം ചെയ്യുന്നു. മുഖലക്ഷണവും മുഖരേഖയും വരെ വിശകലനത്തിന് ഉപയോഗിക്കുന്നുണ്ട്.
ഭിലായി സ്റ്റീല്‍ പ്ലാന്റില്‍ അക്കൗണ്ട്സ് ആഫീസറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഹസ്തരേഖാ ശാസ്ത്രത്തിന്റെ പഠനത്തിനാണ് ജോലിയില്‍നിന്നും വിരമിച്ചത്. തലവടി ഷാപ്പുകവലയിലുള്ള നടുവിലേമുറി പൂണുതുറപറമ്പിലെ സ്വന്തം വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വര്‍ഗീസ് ഇപ്പോഴും പഠനം തുടരുകയാണ്. ഫോണ്‍: 0477-223818, 9961974106.
എം.ആര്. അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: