ആലപ്പുഴ: രാജ്യത്ത് ഉണ്ടായ ബിജെപി തരംഗമാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്ന് കേന്ദ്രസഹമന്ത്രിമാരായ കെ.സി.വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും. ഭൂരിപക്ഷം കുറഞ്ഞതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇവര്‍.
വലിയ പ്രതിസന്ധിഘട്ടം തരണം ചെയ്താണ് വിജയിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞു. വന്‍ വെല്ലുവിളിയാണ് ആലപ്പുഴയില്‍ നേരിട്ടത്. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരോടും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരോടും പരാതിയില്ല. ആലപ്പുഴയില്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. ഇനിയും വിവാദങ്ങളിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല. രാജ്യത്തെ ജനങ്ങള്‍ മാറി ചിന്തിച്ചതാകാം കാരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: