അഹമ്മദാബാദ്: ലോക സമാധാനത്തിനും അക്രമരാഹിത്യത്തിനും വേണ്ടി എന്നും നിലകൊള്ളുമെന്ന് ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ പ്രതിജ്ഞ. ഇന്നലെ ബുദ്ധ പൂര്‍ണ്ണിമാ ദിവസത്തില്‍ ജനങ്ങള്‍ക്ക് നല്കിയ സന്ദേശത്തിലാണ് ഇത് വ്യക്തമാക്കിയത്. ഗുജറാത്ത്് മുഖ്യമന്ത്രിയും പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മോദി ബുദ്ധന്റെ അനുശാസനങ്ങള്‍ ജീവിത്തിലും മാതൃകയാക്കി. ബുദ്ധപൂര്‍ണ്ണിമ വിശ്വാസികള്‍ക്ക് അവരുടെ ആഘോഷ ദിനമാണ്. പ്രസിഡന്റ് പ്രണബ് മുഖര്‍ജി, വൈസ് പ്രസിഡന്റ് എം. ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്മോഹന് സിംങ്ങ് എന്നിവര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ബുദ്ധ പൗര്‍ണ്ണമി ആശംസകള്‍ അര്‍പ്പിച്ചു. ലോകം മുഴുവന്‍ പ്രാധാന്യമുള്ളതാണ് ബുദ്ധന്റെ ജീവിതവും അനൂശാസനകളുമെന്ന് പ്രസിഡന്റ് ജനങ്ങള്ക്ക്് നല്കിയ സന്ദേശത്തില്‍ പറഞ്ഞു. കൂടാതെ ബുദ്ധന്റെ ചിന്താധാരകളായ അക്രമരാഹിത്യം, സമാധാനം, സാമൂഹ്യ സേവനം, എന്നിവ മനുഷ്യ ചരിത്രത്തില്‍ തന്നെ മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ചുവെന്നും പറഞ്ഞു. ബുദ്ധന്റെ എന്നെന്നും നിലനില്‍ക്കുന്ന സന്ദേശമായ സഹവര്‍ത്തിത്വം, അക്രമരാഹിത്വവും ജനങ്ങള്‍ പിന്തുടരണമെന്നും വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: