ഹൈദരാബാദ്: വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഹൈദരാബാദ് നഗരത്തില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷം നടന്ന സൈബരാബാദ് കമ്മീഷണറേറ്റിന്റെ കീഴില്‍ വരുന്ന രാജേന്ദ്രനഗര്‍ പോലീസ് സ്റ്റേഷന് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പഴയ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന സിഖ് ഭൂരിപക്ഷമുള്ള ബഹദൂര്പുരില് നിന്നാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.
അക്രമികള്‍ മത സംബന്ധമായ പതാക അഗ്നിക്കിരയാക്കിയതാണ് സംഘര്‍ഷത്തിന് കാരണം. സൈബരാബാദ് പോലീസ് കമ്മീഷണര്‍ സി വി ആനന്ദ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: