കോഴിക്കോട്: രാജ്യത്തെ തപാല്‍ വകുപ്പിലെ 2.6 ലക്ഷം ഗ്രാമീണ ഡാക് സേവകരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആറാഴ്ചക്കകം മറുപടി നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഈ ഉത്തരവിട്ടത്. കേന്ദ്രസര്‍ക്കാര്‍, ദല്‍ഹി പോസ്റ്റല്‍ ഡയറക്ടറേറ്റ് എന്നിവരാണ് കേസില്‍ എതിര്‍കക്ഷികള്‍. അഭിഭാഷകന് വിഷയത്തില്‍ മറുപടി പറയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
ഇതംഗീകരിച്ചാണ് ഹൈക്കോടതി ഒന്നരമാസം അനുവദിച്ചത്. കേസ് ി സപ്തംബറിലേക്ക് മാറ്റി. അമ്പതു വര്‍ഷത്തോളമായി തപാല്‍ മേഖലയില്‍ താല്‍ക്കാലിക ജീവനക്കാരായി പ്രവര്‍ത്തിക്കുന്ന ജിഡിഎസിനെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഓള് ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന് ജിഡിഎസ്, നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് എന്നീ സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. സമാന ഹര്‍ജികളെല്ലാം ഒന്നിച്ച് പരിഗണിക്കാനായി സുപ്രീം കോടതി ദല്‍ഹി ഹൈക്കോടതിക്ക് വിട്ടു. കേസിലെ ആദ്യ വാദം ജനുവരിയിലായിരുന്നു. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ജിഡിഎസിനെ സ്ഥിരപ്പെടുത്തണമെന്നുള്ള ഉത്തരവു കളുമായാണ് കോടതിയില്‍ എത്തിയത്.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: