ന്യൂദല്‍ഹി: തമിഴ്നാട്ടിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിനോദമായ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം ഭേദഗതി ചെയ്ത് അതില്‍ കാളകളെക്കൂടി ഉള്‍പ്പെടുത്താനും ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണനും ജസ്റ്റീസ് പിനാകി ചന്ദ്രഘോഷും അടങ്ങിയ ബെഞ്ച് വിധിച്ചു.ജെല്ലിക്കെട്ട് അനുവദിച്ച് 2011 ല്‍ തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കോടതി റദ്ദാക്കിയിട്ടുമുണ്ട്. പങ്കെടുക്കുന്നവരുടേയും കാഴ്ചക്കാരുടേയും സുരക്ഷ ഉറപ്പാക്കാന്‍ നടപടി എടുത്ത ശേഷം ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്കുന്ന നിയമമാണ് റദ്ദാക്കിയത്. ജനുവരി മുതല്‍ മെയ് വരെയുള്ള സമയത്താണ് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുക. മൃഗക്ഷേമ ബോര്‍ഡ് ഇന്ത്യ നല്കിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്.
കാളകളെ ഓടിച്ചു കൊണ്ടുവന്ന് അവയുമായി മല്ലിടുന്ന ക്രൂരവിനോദമാണ് ജെല്ലിക്കെട്ട്. പ്രത്യേക രീതിയില്‍ വളര്‍ത്തിയെടുത്ത കാളകളെയാണ് ജെല്ലിക്കെട്ടിന് ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: