ന്യൂദല്‍ഹി: സ്പൈഡര്മാന് രണ്ട് ഇന്ത്യയില്‍ നിന്ന് നാലു ദിവസം കൊണ്ട് വാരിക്കൂട്ടിയത് 41.7 കോടി രൂപ.ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ റിലീസിംഗ് ദിവസങ്ങളില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ വരുമാനമാണിത്.
വ്യാഴാഴ്ചയാണ് അമേസിംഗ് സ്പൈഡര്മാന് രണ്ട് ഇന്ത്യയില്‍ റിലീസ് ചെയ്തത്.ഗണ്‍ ഡേ, ടു സ്റ്റേറ്റ്സ്, സല്മാന് ഖാെന്റ ജെയ് ഹോ എന്നിവയുമായിട്ടാണ് സ്പൈഡര്മാന് രണ്ട് മല്‍സരിക്കുന്നതെന്ന് സോണി പിക്ചേഴ്സ് ഇന്ത്യ അധികൃതര്‍ പറഞ്ഞു.ടു സ്റ്റേറ്റ്സ മൂന്നു ദിവസം കൊണ്ട് 38 കോടിയും ഗണ്‍ ഡേ ഒരാഴ്ച കൊണ്ട് 43.9 കോടിയുമാണ് നേടിയത്.മാര്‍ക്ക് വെബ് സംവിധാനം ചെയ്ത സ്പൈഡര്മാന് രണ്ടില്‍ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡും എമ്മാ സ്റ്റോണുമാണ് അഭിനയിക്കുന്നത്.ഇംഗ്ലീഷിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളുമുണ്ട്. മൊത്തം 1523 തീയേറ്ററുകളിലാണ് സിനിമ മെയ് ഒന്നിന് റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: