ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ആകാശ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂരില്‍ നിന്നായിരുന്നു രണ്ടു തവണ മിസൈല്‍ പരീക്ഷിച്ചത്. 27 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 60 കിലോഗ്രാം വരെ പോര്‍മുന വഹിക്കാന്‍ കഴിയും.
ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങള്‍ക്കുനേരെ ആക്രമണം നടത്താന്‍ കഴിയുമെന്നതും മിസൈലിന്റെ പ്രത്യേകതയാണ്. വ്യോമസേന ഇപ്പോള്‍ തന്നെ ആകാശ് മിസൈല്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കരസേനയുടെ ഭാഗമായിട്ടില്ല. ഉടന്‍ തന്നെ മിസൈല്‍ കരസേനയുടെ ഭാഗമാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: