ന്യൂദല്‍ഹി: ശ്രീപത്മനാഭ ക്ഷേത്രത്തിലെ സ്വത്ത് വിവര കണക്കുകളുടെ പരിശോധന ഏല്‍പ്പിച്ചത് വളരെ ഗൗരവകരമായി കാണുന്നുവെന്നും ഉത്തവാദിത്വം ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുമെന്നും മുന്‍ സിഎജി വിനോദ് റായ് പറഞ്ഞു. ക്ഷേത്രത്തിലെ 25 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുക എളുപ്പമല്ല.എങ്കിലും അത് ഭംഗിയായി നിറവേറ്റാന്‍ ഞാന്‍ ശ്രമിക്കും.അദ്ദേഹം പറഞ്ഞു.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വിനോദ് റായ്യെ ശ്രീ പത്മനാഭ സ്വാമിക്ഷേത്രസ്വത്തുകള് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത്. ക്ഷേത്രത്തില്‍ സാമ്പത്തിക ക്രമക്കേടുകളും ഭരണസംവിധാനത്തിലെ താളപ്പിഴകളും ഉണ്ടെന്ന് അമിക്കസ്ക്യൂറി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് സുപ്രീം കോടതി സ്വത്ത് വിവരക്കണക്കുകള്‍ പരിശോധിക്കാന്‍ വിനോദ് റായിയെ ചുമതലപ്പെടുത്തിയത്.
ഇന്ത്യയുടെ കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സിഎജി)എന്ന ഭരണഘടനാപരമായ പദവിയില്‍ നിന്ന് 2013 മെയ് 22 നാണ് വിനോദ് റായ് വിരമിച്ചത്. രാജ്യത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട 2 ജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം, ഡെല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിയവ പുറത്തുവിട്ട സിഎജി എന്ന നിലയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ വ്യക്തിയാണ് വിനോദ് റായ്. ഉത്തരപ്രദേശ് സ്വദേശിയായ വിനോദ് റായ് കേരള കേഡര്‍ ഐഎഎസ് ഓഫീസറായി തിരുവനന്തപുരത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: