ന്യൂദല്‍ഹി: ടുജി കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ.രാജ, ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മകള്‍ കനിമൊഴി എം.പി,കലൈഞ്ചര്‍ ടിവി എംഡി ശരത് കുമാര്‍ എന്നിവര്‍ 1.76 കോടി രൂപയുടെ ധനദുര്‍വിനിയോഗം നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
സ്വാന് ടെലികോം ഉടമ ഷഹീദ് ബര്‍വയും കേസില്‍ പ്രതിയാണ്. ഏപ്രില്‍ മുപ്പതിന് കോടതി കുറ്റപത്രം പരിഗണനയ്ക്കെടുക്കും. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കനിമൊഴി. രാജ എന്നിവരുടെ സ്വത്തുവിവരവും നിക്ഷേപങ്ങളുടെ കണക്കുകളും പരിശോധിച്ചിരുന്നു.
ടു ജി കേസില്‍പ്പെട്ട ടെലികോം സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ജപ്തി നടപടികള്‍ക്കും ഡയറക്ടറേറ്റ് തുടക്കമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: