കൊച്ചി: കോതമംഗലത്തിനു സമീപം കറകടത്ത് രണ്ടു യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കറുകടം മാവിന്‍ചുവട് പുളിക്കല്‍ സുബ്രഹ്മണ്യം മകന് കലേഷ്(36) ആണ് മരിച്ചത്. സംഭവത്തില്‍ വെണ്ടുവഴി സ്വദേശി അന്‍വറിനെ പോലീസ് അന്വേഷിച്ചുവരികയാണ്.
വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ ആയിരുന്നു സംഭവം. കറുകടം മാവിന്‍ചുവട് റോഡില്‍ നില്‍ക്കുകയായിരുന്ന കലേഷിനെ അന്‍വര്‍ പിന്നില്‍ നിന്നും ബൈക്കിന്റെ ക്രാഷ് കാര്‍ഡു കൊണ്ട് തലക്കടിക്കുകയായിരുന്നു. തലക്ക് മാരകമായ പരിക്കേറ്റ കലേഷിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തി ഏറെ കഴിയും മുമ്പു തന്നെ കലേഷ് മരിച്ചു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കറുകടം കള്ളുഷാപ്പില്‍ ഷാജിയെന്നയാളുമായുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ സംഘര്‍ഷത്തില്‍ അന്‍വറിന്റെ ബന്ധുവായ യുവാവ് ഉള്‍പ്പെട്ടിരുന്നു. സംഭവത്തേത്തുടര്‍ന്ന് യുവാവിനെ കൈയേറ്റം ചെയ്യാന്‍ കലേഷ് ശ്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് കരുതുന്നു. തങ്കമ്മയാണ് കലേഷിന്റെ മാതാവ്. ജയേഷ് സഹോദരനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: